തൃപ്രയാർ: നാട്ടിക ബീച്ച് കെഎംയുപി സ്കൂളിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ കോതപറമ്പ് വട്ടപ്പറമ്പിൽ സഗീർ മകൻ ഇർഫാൻ (25) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന നാട്ടിക സ്വദേശി പെരിങ്ങാട്ട് വീട്ടിൽ ബേബി മകൻ ശ്രീഹരിക്ക്(29) പരിക്കേറ്റു.
തൃപ്രയാർ ആക്ട്സ് പ്രവർത്തകർ ഇരുവരെയും തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഇർഫാൻ മരിച്ചു. ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. കബറടക്കം പോസ്റ്റ്മോർട്ടത്തിനുശേഷം നടക്കും.